കോഴിക്കോട്: തിരുവമ്പാടിയിലെ ക്യാറിയ്ക്ക് സമീപത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിലാണ് സംഭവം. ആനക്കല്ല് പാറ ഇൻഡോ ബ്ലാക്ക് സ്റ്റോൺ ക്വാറിയിൽ നിന്നാണ് നിരോധിത സ്ഫോടക വസ്തുക്കൾ പിടികൂടിയത്. 75 ജലാറ്റിൻ സ്റ്റിക്ക്, 20 കിലോയുടെ അഞ്ച് ചാക്ക് അമോണിയം നൈട്രേറ്റ് എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്.
റൂറൽ എസ്പി പി ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അനേഷണത്തിൽ ക്വാറിയ്ക്ക് സമീപമുള്ള പൊളിഞ്ഞ കെട്ടിടത്തിൽ നിന്നും ഇവ കണ്ടെടുത്തു. സംഭവത്തിൽ എക്സ്പ്ലോസീവ് ആക്ട് പ്രകാരം തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments