മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ യുവ അകാലി ദൾ നേതാവ് വെടിയേറ്റ് മരിച്ചു.വിക്കി മിദ്ദുഖേരയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ആയുധധാരികളായ രണ്ട് പേരാണ് വെടിയുർത്തതെന്ന് മൊഹാലി പോലീസ് സുപ്രണ്ട് ആകാശ്ദീപ് സിംഗ് ഔലാഖ് പറഞ്ഞു. ഒരു റിയൽ എസ്റ്റേറ്റ് ഡീലറെ സന്ദർശിക്കാനായി മാർക്കറ്റിൽ എത്തിയതായിരുന്നു മിദ്ദുഖേര. കാറിൽ കയറുമ്പോഴായിരുന്നു വെടിയുതിർത്തത്.
മുഖംമൂടി ധരിച്ചിരുന്നതിനാൽ ആരെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇവരെ തിരിച്ചറിയുന്നതിനായി സ്ഥലത്തെ സിസിടിവി പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്.
സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയിലെ തകർച്ച വീണ്ടും തുറന്നുകാട്ടുന്നതാണ് ഈ സംഭവമെന്ന് മുതിർന്ന എസ്എഡി നേതാവും പാർട്ടി വക്താവുമായ ദൽജിത് സിംഗ് ചീമ പറഞ്ഞു.പകൽ വെളിച്ചത്തിൽ നടന്ന സംഭവം ആളുകൾക്ക് നിയമഭയമില്ലെന്നതിന്റെ തെളിവാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ചീമ ആവശ്യപ്പെട്ടു.
Comments