ന്യൂഡൽഹി : രാജ്യത്ത് കൊറോണ പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായി കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,070 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,19,34,455 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 43,910 പേർ കൊറോണയിൽ നിന്നും മുക്തി നേടി. ഇതോടെ രാജ്യത്തെ രോഗമുക്തി നേടിയവരുടെ എണ്ണം 3,10,99,771 ആയി. നിലവിൽ 4,06,822 പേരാണ് വിവിധ ഇടങ്ങളിലായി ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 491 കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,27,862 ആയി. വാക്സിനേഷൻ ആരംഭിച്ചതു മുതൽ 50,68,10,492 വാക്സിൻ ഡോസുകൾ നൽകി. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയായിട്ടുണ്ട്. 2.27 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Comments