തിരുവനന്തപുരം : തീവണ്ടിയിൽ എംപി രാജ്മോഹൻ ഉണ്ണിത്താനോട് മോശമായി പെരുമാറിയ സംഭവത്തിൽ കോൺഗ്രസ് അംഗങ്ങൾക്കെതിരെ നടപടി. രണ്ട് പേരെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. പ്രവാസി കോൺഗ്രസ് കാസർകോട് ജില്ലാ അദ്ധ്യക്ഷൻ പത്മരാജൻ ഐങ്ങോത്ത്, അനിൽ വാഴുന്നോറടി എന്നിവർക്കെതിരെയാണ് നടപടി.
ആറ് മാസത്തേക്കാണ് ഇരുവരുടെയും സസ്പെൻഷൻ. പുറത്താക്കാതിരിക്കാൻ കാരണം കാണിക്കണമെന്നും പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
മാവേലി എക്സ്പ്രസിലായിരുന്നു കോൺഗ്രസ് അംഗങ്ങൾ എംപിയ്ക്കെതിരെ മോശമായി പെരുമാറിയത്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു സംഭവം. എംപിയുടെ പരാതിയിൽ കണ്ണൂർ സിആർപിഎഫും കേസ് എടുത്തിട്ടുണ്ട്.
Comments