കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണ മെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ, ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി .ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമാണ് പ്രവാസി ലീഗൽ സെല്ലിനായി ഹർജി സമർപ്പിച്ചിരിക്കുന്നത്.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ
കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടി ധനസഹായം നൽകുക,
കോവിഡ് മഹാമാരി മൂലം വിദേശത്ത് മരണപ്പെട്ട ഇന്ത്യൻ പ്രവാസികളുടെ കണക്കുകൾ കൃത്യമായി ശേഖരിച്ച് തുടർ നടപടികൾക്കായി കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ വിദേശത്തുള്ള ഇന്ത്യൻ നയതന്ത്ര മിഷനുകൾക്ക് നിർദ്ദേശം നൽകുക, കോവിഡ് മഹാമാരി മൂലം വിദേശത്ത് മാതാപിതാക്കൾ മരണപ്പെട്ട പ്രവാസികളുടെ
ഇന്ത്യക്കാരായ കുട്ടികൾക്ക് പി എം കെയർ ഫണ്ടിൽ നിന്ന് സാമ്പത്തിക സഹായം നൽകുക എന്നീ വിഷയങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്.
ജൂലൈ ആദ്യ വാരത്തിൽ
സുപ്രീം കോടതി വിധി യുടെ അടിസ്ഥാനത്തിൽ
കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടി നഷ്ടപരിഹാര ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ദേശീയ ദുരന്ത നിവാരണ അതോരിറ്റി അധ്യക്ഷൻ കൂടിയായ ബഹു. പ്രധാനമന്ത്രി, മെംബർ സെക്രട്ടറി എന്നിവർക്ക് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസീസ് എന്നിവർ ചേർന്ന് നിവേദനം സമർപ്പിച്ചിരുന്നു.
Comments