ന്യൂഡൽഹി ; മതിയായ യാത്രാ രേഖകളില്ലാതെ രാജ്യത്തെത്തുന്ന ആരെയും അനധികൃത കുടിയേറ്റക്കാരായി മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം . രാജ്യത്ത് രോഹിംഗ്യൻ അഭയാർത്ഥികൾ നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി റിപ്പോർട്ടുകളുണ്ടെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി പാര്‍ലമെന്റില്‍ പറഞ്ഞു. രോഹിംഗ്യൻ അഭയാര്‍ത്ഥികളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി .
നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചറിയാൻ ഉചിതമായ നടപടികൾ സ്വീകരിക്കും. അതിനായി നിയമപാലകർക്കും , രഹസ്യാന്വേഷണ ഏജൻസികൾക്കും, സംസ്ഥാന സർക്കാരുകൾക്കും , കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും നിത്യാനന്ദ റായ് പറഞ്ഞു.
അവരുടെ ജീവിത പശ്ചാത്തലവും, ബയോമെട്രിക് വിശദാംശങ്ങളും കണ്ടെത്താനും, വ്യാജ ഇന്ത്യൻ രേഖകൾ റദ്ദാക്കാനും നിയമ വ്യവസ്ഥകൾ പ്രകാരം നാടുകടത്തൽ നടപടികൾ ആരംഭിക്കുന്നത് ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കാനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
വിദേശ പൗരന്മാരുടെ അനധികൃത താമസവും അനധികൃത കുടിയേറ്റവും കൈകാര്യം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ മാർച്ച് 30 ന് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
Comments