യു.എ. ഇ യിലേക്ക് തൊഴിലവസരങ്ങൾ തേടുന്നവരെ വ്യാജ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്ന ഏജൻസികൾ ശ്രദ്ധയിൽ പെട്ട സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് മുന്നറിയിപ്പുമായ് അഹല്യാ മെഡിക്കൽ ഗ്രൂപ്പ്.
കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട നിരവധി ആളുകൾ ലോകമെമ്പാടും അതിജീവന ശ്രമങ്ങൾക്ക് പൊരുതുന്ന ഘട്ടത്തെ മുതലെടുത്താണ് ഏജൻ്റുമാർ ഇത്തരം ചതിക്കുഴികളുമായ് പല ആരോഗ്യ സ്ത്ഥാപനങ്ങളുടെയും പേരിൽ വ്യാജ രേഖകൾ അയച്ച് തൊഴിലന്വേഷകരെ പറ്റിക്കുന്നത്. അത്തരത്തിൽ അഹല്യാ മെഡിക്കൽ ഗ്രൂപ്പിന്റെ വ്യാജ ഈ മെയിൽ ഐഡി മുഖേന ഇന്ത്യക്കാരായ പല തൊഴിലന്വേഷകർക്കും തൊഴിൽ കരാർ നൽകിയതായ് കണ്ടെത്തി.
വ്യാജ തൊഴിൽ രേഖകൾ ലഭിച്ച ഉദ്യോഗാർത്ഥികൾ പലരും നേരിട്ടും ഈ മെയിൽ മുഖേനയും അഹല്യാ ഗ്രൂപ്പുമായ് ബന്ധപ്പെട്ടപ്പോഴാണ് വൻ ശമ്പളം ഓഫർ ചെയ്ത രീതിയിൽ വ്യാജരേഖകളുടെ കോപ്പികൾ അഹല്യാ മെഡിക്കൽ ഗ്രൂപ്പിന്റെ ശ്രദ്ധയിലെത്തുന്നത്. ഓൺലൈൻ ഇന്റർവ്യൂ, ടെലഫോണിക് ഇൻ്റർവ്യൂ തുടങ്ങിയ ചാനൽ വഴിയാണ് ഏജൻ്റുമാർ ഉദ്യോഗാർത്ഥികളുടെ വിശ്വാസ്യത പിടിച്ചു പറ്റുന്നത്.
കോവിഡ് മഹാമാരിക്കാലത്ത് തൊഴിലന്വേഷകരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന ഈ തട്ടിപ്പിനെതിരെ നിയമ നടപടികളുമായ് മുന്നോട്ടു പോകുമെന്ന് അഹല്യാ ഗ്രൂപ്പ് എച് ആർ ഡിപാർട്ട്മെന്റ് അറിയിച്ചു.
അഹല്യാ മെഡിക്കൽ ഗ്രൂപ്പിന് ഏതെങ്കിലും റിക്രൂട്ട്മെൻ്റ് ഏജൻസികളുമായ് കരാറോ തൊഴിലവസങ്ങൾ നൽകുന്നതിന് ഫീസോ ഈടാക്കാറില്ല എന്നും ജോലി അന്യോഷകരോട് തട്ടിപ്പിനിരയാവാതെ ശ്രദ്ധിക്കണമെന്നും എച് ആർ ഡിപ്പാർട്ട്മെൻ്റ് വിഭാഗം – വ്യക്തമാക്കി.
സംശയാസ്പദമായ ഏതെങ്കിലും തൊഴിൽ കരാറുകൾ കൈപ്പറ്റിയാൽ അഹല്യാ മെഡിക്കൽ ഗ്രൂപ്പ് അധികൃതരെ [email protected] എന്ന ഈ മെയിൽ വഴി ബന്ധപ്പെടാം. ജോലി അന്യോഷകർക്ക് സുതാര്യമായ രീതിയിൽ തൊഴിലവസരം നൽകുക എന്നതാണ് മുപ്പതു വർഷത്തിലേറെയായി ആരോഗ്യ രംഗത്ത് മുൻനിരയിൽ നിലയുറപ്പിച്ച അഹല്യാ മെഡിക്കൽ ഗ്രൂപ്പിന്റെ നയമെന്നും അഹല്യാ മെഡിക്കൽ ഗ്രൂപ്പ് അറിയിച്ചു.
Comments