ഷാർജയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ ഏകത, കഴിഞ്ഞ ഒൻപതു വർഷങ്ങളായി ഷാർജയിൽ നടത്തിവരാറുള്ള ഏകത നവരാത്രിമണ്ഡപം സംഗീതോത്സവം, ഒക്ടോബർ 7 മുതൽ 15 വരെ വരെ വളരെ വിപുലമായ രീതിയിൽ നടത്തുവാൻ തീരുമാനിച്ചു. പത്താം വർഷമായ ഈ വർഷത്തെ സംഗീതോത്സവത്തിനായുള്ള സ്വാഗതസംഘ രൂപീകരണം നടത്തി. പ്രശസ്ത മൃദംഗവിദ്വാനും,ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് കൂടിയായ കുഴൽമന്ദം രാമകൃഷ്ണൻ മുഖ്യാതിഥിയായ യോഗത്തിൽ ഏകതാ ജനറൽ സെക്രട്ടറി രമേഷ് ഉള്ളന്നൂർ സ്വാഗതവും,ഏകത പ്രസിഡൻറ് ശശി മേനോൻ അധ്യക്ഷ പ്രസംഗവും, നവരാത്രിമണ്ഡപം സംഗീതോത്സവം മുഖ്യ ഉപദേശകൻ പി കെ സജിത് കുമാർ സംഗീതോത്സവത്തെക്കുറിച്ചും സംസാരിച്ചു. ശ്രീ. മണികണ്ഠൻ മേലോത്ത്, ഡോ. സതീഷ് കൃഷ്ണ, വിശ്വജിത്ത്, പ്രകാശ് എന്നിവർ ആശംസ പ്രസംഗവും നടത്തി. ഈ വർഷത്തെ നവരാത്രി മണ്ഡപം സംഗീതോത്സവത്തിന്റെ ജനറൽ കൺവീനറായി ഹരികുമാറിനെ തിരഞ്ഞെടുത്തു.ഈ വർഷം ഷാർജ ഏകത നവരാത്രിമണ്ഡപം സംഗീതോത്സവത്തിലെ രണ്ടു ദിവസത്തെ പരിപാടികൾ ദുബായ് ഇന്റർനാഷണൽ എക്സ്പോയുടെ ഇന്ത്യൻ പവിലിയനിൽ ആണ് നടത്തുന്നത്. തിരഞ്ഞെടുത്ത കുട്ടികളുടെ സംഗീതാർച്ചനകളും ദുബായ് എക്സ്പോയുടെ ഇന്ത്യൻ പവിലിയനിൽ നടത്തുന്നതാണ്.എല്ലാ വർഷവും നൽകിവരുന്ന ഏകത പ്രവാസി സംഗീതഭാരതി പുരസ്കാരം ഈ വർഷവും ഉണ്ടായിരിക്കുന്നതാണ്.ഏകത അവാർഡ് നിർണയ ജൂറിയാണ് പുരസ്കാര ജേതാവിനെ നിർണ്ണയിക്കുന്നത്.
നവരാത്രി മണ്ഡപത്തിൽ പാടുവാൻ താൽപ്പരൃമുള്ളവർക്കുള്ള രജിസ്ട്രേഷൻ ഉടൻതന്നെ ആരംഭിക്കുന്നതാണ്.
Comments