തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പുതുക്കി സർക്കാർ. മൈക്രോ കണ്ടെയ്ൻമെൻ് സോണുകൾ നിർണയിക്കുന്നതിൽ മാറ്റം വരുത്തിയാണ് പുതിയ ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിൽ വാർഡ് തലത്തിലായിരുന്നു മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ നിർണയിച്ചിരുന്നത്. എന്നാൽ ഇനി മുതൽ കൊറോണ വ്യാപനമുള്ള പ്രദേശങ്ങളിൽ മാത്രമായിരിക്കും നിയന്ത്രണങ്ങൾ.
പത്ത് അംഗങ്ങളിൽ കൂടുതൽ ഉള്ള കുടുംബത്തെ മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കുമെന്ന് പുതിയ ഉത്തരവിൽ പറയുന്നു. ഒരു പ്രദേശത്ത് 100 പേർക്ക് പരിശോധന നടത്തുമ്പോൾ അഞ്ച് പേരിൽ രോഗബാധ കണ്ടെത്തിയാൽ അവിടെ മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കും. അതേസമയം 100 മീറ്റർ പരിധിക്കുള്ളിൽ അഞ്ച് രോഗബാധിതർ ഉണ്ടെങ്കിൽ അവിടെ ക്ലസ്റ്റർ രൂപീകരിക്കുമെന്നും പുതുക്കിയ മാർഗ നിർദേശങ്ങളിൽ പറയുന്നു.
Comments