കൊച്ചി; മെഗാസ്റ്റാർ മമ്മൂട്ടിയെ സന്ദർശിച്ച് അഭിനന്ദനം അറിയിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. അഭിനയജീവിതത്തിൽ അൻപതുവർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് മലയാളത്തിന്റെ മഹാനടനെ ആദരിക്കാനായി സുരേന്ദ്രൻ എത്തിയത്. മമ്മൂട്ടിയുടെ വീട്ടിലെത്തിയാണ് സുരേന്ദ്രൻ ആശംസ നേർന്നത്.
മമ്മൂട്ടിയുടെ വീട്ടിലെത്തി ആശംസ നേർന്ന വിവരം കെ.സുരേന്ദ്രൻ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. അഭിനയജീവിതത്തിൽ അൻപതുവർഷം പൂർത്തിയാക്കുന്ന മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ആദരിച്ചുവെന്ന കുറിപ്പോടെയാണ് സുരേന്ദ്രൻ ചിത്രങ്ങൾ ഷെയർ ചെയ്തത്.
Comments