ഇസ്ലാമാബാദ് : പാകിസ്താനിലെ പ്രതിരോധ ആയുധ നിർമ്മാണ ശാലയിൽ പൊട്ടിത്തെറി. മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. റാവൽപിണ്ടിയിലാണ് സംഭവം.
പാകിസ്താൻ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താൻ ഓർഡനൻസ് ഫാക്ടറിയിലെ പ്ലാന്റുകളിൽ ഒന്നിലാണ് പൊട്ടിത്തെറി ഉണ്ടായത്.സാങ്കേതിക പിഴവാണ് സംഭവത്തിന് പിന്നിൽ എന്ന് സൈന്യം അറിയിച്ചു. പ്ലാന്റിലെ തീ പൂർണമായും അണച്ചു.
പ്ലാന്റിലെ ഉപകരണങ്ങളിൽ ഭൂരിഭാഗവും കത്തിനശിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. സംഭവ സമയത്ത് പ്ലാന്റിൽ ഉണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചത്.
ഇതിനു മുൻപും പ്ലാന്റിൽ പൊട്ടിത്തെറികളുണ്ടായിട്ടുണ്ടെന്നും എന്നാൽ ആദ്യമായാണ് വലിയ പൊട്ടിത്തെറിയുണ്ടാകുന്നതെന്നും പ്ലാന്റ് അധികൃതർ വ്യക്തമാക്കി.
Comments