കാബൂൾ: അഫ്ഗാൻ പതാകയുമായി തെരുവിലിറങ്ങിയ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത് താലിബാൻ ഭീകരർ. വെടിവെപ്പിൽ മൂന്ന് അഫ്ഗാൻകാർ കൊല്ലപ്പെട്ടു. പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഫ്ഗാനിലെ ജലാലാബാദ് നഗരത്തിൽനടന്ന പ്രതിഷേധങ്ങൾക്കിടെയാണ് താലിബാൻ ഭീകരർ വെടിയുതിർത്തത്.
ജലാലാബാദിലെ പഷ്തുനിസ്താൻ സ്ക്വയറിലാണ് ഏറ്റുമുട്ടൽ നടന്നത്. താലിബാന്റെ പതാക പ്രതിഷേധക്കാർ വലിച്ചെറിഞ്ഞതാണ് ഭീകരരെ പ്രകോപിപ്പിച്ചത്. ഇതോടെ അഫ്ഗാൻ പതാകയുമായി തെരുവിൽ പ്രതിഷേധം നടത്തുന്നവർക്ക് നേരെ താലിബാനികൾ നിഷ്കരുണം വെടിയുതിർക്കുകയായിരുന്നു. സർക്കാർ ഓഫീസുകളിൽ അഫ്ഗാൻ പതാക വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
മനുഷ്യാവകാശങ്ങൾ ലംഘിച്ചുകൊണ്ടുള്ള താലിബാൻ ഭരണം അനുവദിക്കില്ലെന്ന സൂചനയാണ് ഈ പ്രതിഷേധം നൽകുന്ന സൂചന. അതേസമയം പ്രതിഷേധക്കാരെ ക്രൂരമായി നടു റോഡിലിട്ട് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments