ഭുവനേശ്വർ : ഒഡീഷയിൽ ബി. ജെ. പിയുടെ ജൻ ആശീർവാദ് യാത്രക്ക് തുടക്കമായി. പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ കേന്ദ്രപദ്ധതികളുടെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനാണ് യാത്ര. ചില സംസ്ഥാനങ്ങളിൽ പല കേന്ദ്ര പദ്ധതികളുടെ നേട്ടം സാധാരണ ജനങ്ങളിലേക്ക് എത്തിച്ചേരുന്നില്ലെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് പ്രചരണ പരിപാടികൾക്ക് പാർട്ടി തുടക്കം കുറിച്ചത്.
കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേദ്ര പ്രധാൻ എന്നിവരുടെ നേതൃത്വത്തിലാണ് ഒറീസ്സയിലെ യാത്ര. പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഭുവനേശ്വർ വിമാനത്താവളത്തിലെത്തിയ ഇരുവർക്കും പാർട്ടി പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകി. ഇന്ന് വൈകീട്ട് കേന്ദ്ര മന്ത്രിമാർ പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. യാത്ര നാളെ സമാപിക്കും.
Comments