വയനാട് : മാനന്തവാടി പോലീസ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് വീണ്ടും കൂട്ടത്തോടെ കൊറോണ സ്ഥിരീകരിക്കുന്നു. ഇതുവരെ 15 ഉദ്യോഗസ്ഥർക്കാണ് രോഗമുള്ളതായി കണ്ടെത്തിയത്. ഇവരിൽ നാല് പേർ എസ്ഐമാരാണ്.
കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ നടത്തിയ പരിശോധനകളിലാണ് പോലീസുകാർക്ക് രോഗബാധ കണ്ടെത്തിയത്. ഇവരിൽ കഴിഞ്ഞ തവണ രോഗം ബാധിച്ചവരും ഉൾപ്പെടുന്നു. നിലവിൽ കൊറോണ സ്ഥിരീകരിച്ച പോലീസുകാർ വീട്ടിൽ നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേരിൽ രോഗബാധ കണ്ടെത്താൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. പ്രാരംഭ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ സാമ്പിളുകൾ പരിശോധനയ്ക്കായി നൽകിയിട്ടുണ്ട്.
അതേസമയം പോലീസുകാർക്കിടയിലെ രോഗവ്യാപനം സ്റ്റേഷന്റെ പ്രവർത്തനങ്ങളെ തകിടം മറച്ചിട്ടുണ്ട്. എസ്ഐമാരുൾപ്പെടെ നിരീക്ഷണത്തിൽ പ്രവേശിച്ചതോടെയാണ് ഇത്. മാസങ്ങൾക്ക് മുൻപ് പോലീസുകാർക്കിടയിൽ രോഗവ്യാപനം ഉണ്ടായപ്പോൾ സ്റ്റേഷൻ അടച്ചിട്ടിരുന്നു.
Comments