ഗുജറാത്ത് : സോമനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് മൂന്ന് പദ്ധതികൾക്ക് ഇന്ന് പ്രധാനമന്ത്രി തറക്കല്ലിടും. ഇന്ന് 11 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം.
കടൽ തീരത്തോട് ചേർന്നുള്ള നടപ്പാത, എക്സിബിഷൻ സെന്റർ, പുനർ നിർമ്മിച്ച പഴയ സോമനാഥ ക്ഷേത്രത്തിനായി മുറ്റ നിർമ്മാണം എന്നീ പദ്ധതികൾക്കാണ് തറക്കല്ലിടുന്നത്. കേന്ദ്രസർക്കാറിന്റെ പ്രസാദം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സോമനാഥ നടപ്പാത നിർമ്മിക്കുക. 47 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിന്റെ പരിസരത്തായാണ് പ്രദർശന ശാല നിർമ്മിക്കുന്നത്.
തകർക്കപ്പെട്ട പഴയ സോമനാഥ ക്ഷേത്രത്തിന്റെ വാസ്തുവിദ്യകൾ, ശില്പങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനാണ് ഇത് നിർമ്മിക്കുന്നത്. നിർമ്മിച്ച പഴയ സോമനാഥ ക്ഷേത്രത്തിനായുള്ള മുറ്റം നിർമ്മിക്കുന്നത് സോമനാഥ ട്രസ്റ്റാണ്. 3 കോടി രൂപയാണ് നിർമ്മാണ ചിലവ്. തീർത്ഥാടകരുടെ സുരക്ഷ കണക്കിലെടുത്താണ് ഇവിടെ സ്ഥല സൗകര്യം വർദ്ധിപ്പിക്കുന്നത്.
Comments