തിരുവനന്തപുരം : കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് താരസംഘടനയായ അമ്മ നടത്തിയ പരിപാടിക്കെതിരെ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കുടുംബം പോറ്റാൻ തെരുവിൽ ഇറങ്ങുന്നവരിൽ നിന്ന് പിഴ ഈടാക്കുകയും സാമൂഹ്യ അകലവും, മാസ്കും പോലും ധരിക്കാതെ നടത്തുന്ന പരിപാടിക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതിനെയാണ് ബിന്ദു കൃഷ്ണ പരോക്ഷമായി വിമർശിച്ചത്. മാസ്ക് ധരിക്കാതെ താരങ്ങളുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ബിന്ദു കൃഷ്ണയുടെ പ്രതികരണം.
അമ്മയുടെ കലൂരിലുള്ള ആസ്ഥാനത്തുവച്ചായിരുന്നു യോഗം നടന്നത്. യോഗത്തിൽ താരങ്ങൾ കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചതിനെതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെ സംഘടനയ്ക്കെതിരെ പോലീസ് നടപടിയെടുക്കുകയുമുണ്ടായി. അമ്മ സംഘടിപ്പിച്ച ടാബ് വിതരണ പരിപാടിയിലും മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
സാമൂഹ്യഅകലവും, മാസ്കും, കൊവിഡ് പ്രോട്ടോക്കോളും പെർഫക്ട് ഓക്കെ…
കുടുംബം പോറ്റാൻ തെരുവിൽ ഇറങ്ങുന്നവർക്ക് സമ്മാനമായി പെറ്റിയും, പിഴയും.
ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയർത്തുന്ന രാഷ്ട്രീയ-പൊതുപ്രവർത്തകർക്ക് സമ്മാനമായി കേസും, കോടതിയും…
മച്ചാനത് പോരെ…
Comments