ന്യുഡൽഹി: എല്ലാ കേസിലും അറസ്റ്റ് നിർബന്ധമില്ലെന്ന് സുപ്രീം കോടതി. പ്രതി ഒളിവിൽ പോവുമെന്നോ സമൻസ് ലംഘിക്കുമെന്നോ അന്വേഷണ ഉദ്യോഗസ്ഥർക്കു തോന്നാത്ത കേസുകളിൽ അറസ്റ്റ് അനിവാര്യമല്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഋഷികേശ് റോയി എന്നിവരുടേതാണ് ഉത്തരവ്. വ്യക്തിസ്വാതന്ത്ര്യത്തിനു ഭരണഘടന പരമ പ്രാധാന്യമാണ് കൽപ്പിക്കുന്നതെന്നും
ബെഞ്ച് വ്യക്തമാക്കി.
അറസ്റ്റ് ഏതെല്ലാം സാഹചര്യത്തിൽ വേണമെന്ന സുപ്രീം കോടതി നിർദേശത്തിനു വിരുദ്ധമായാണ് പലപ്പോഴും കീഴ്ക്കോടതികൾ പ്രവർത്തിക്കുന്നതെന്ന് ബെഞ്ച് വിലയിരുത്തി. ക്രിമിനൽ നടപടിച്ചട്ടം 170 അനുസരിച്ച കുറ്റപത്രം പരിഗണിക്കുന്നതിന് അറസ്റ്റ് നിർബന്ധമായും രേഖപ്പെടുത്തണമെന്ന് കീഴ്ക്കോടതികൾ നിർദേശിക്കുന്ന സാഹചര്യമുണ്ട്. സിആർപിസി 170ാം വകുപ്പിലെ കസ്റ്റഡി എന്ന വാക്ക് കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതിയെ അറസ്റ്റ് ചെയ്തു ഹാജരാക്കണം എന്ന് അർഥമാക്കുന്നില്ലെന്ന് സുപ്രീം കോടതി വിശദീകരിച്ചു.
Comments