തിരുവനന്തപുരം: നിലമ്പൂർ മണ്ഡലത്തിൽ കാണാനില്ലെന്ന വാർത്തയോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് എംഎൽഎ പി.വി അൻവർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎയുടെ വിശദീകരണം. അവധിയിൽ പോയിട്ട് രണ്ട് മാസം പിന്നിടുമ്പോഴും പി.വി അൻവറിനെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇന്നലെ വാർത്തകൾ പുറത്തുവന്നിരുന്നു.
കാര്യങ്ങൾ കൃത്യമായി പാർട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ട്. കണ്ട പത്രക്കാരേയും കോൺഗ്രസുകാരേയും അറിയിച്ചിട്ടില്ല. തനിക്കതിന്റെ കാര്യവുമില്ല. ഇതിലും വലിയ കഥകൾ നീയൊക്കെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു. നല്ല വിസിബിലിറ്റിയും എൻട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തിൽ തൊടാൻ പോലും കഴിഞ്ഞിട്ടില്ലെന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അടക്കം അൻവറിനെ തെരഞ്ഞെുള്ള കമന്റുകൾ നിറഞ്ഞിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി വീണ്ടും ആഫ്രിക്കയിലേക്ക് പോയെന്ന വിവരവും പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പിന് മുൻപും മണ്ഡലത്തിൽ എംഎൽഎയുടെ അസാന്നിദ്ധ്യം ചർച്ചയായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് സമാനമായ രീതിയിൽ രണ്ട് മാസം എംഎൽഎയെ കാണാതാവുകയായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
“അൻവർ എവിടെ?
ഫോൺ സ്വിച്ഡ് ഓഫ്
നിലമ്പൂരിൽ നിന്ന് മുങ്ങി”
മാതൃഭൂമി ലേഖകന്റെ രാവിലത്തെ റിപ്പോർട്ടിംഗിന്റെ തലക്കെട്ടുകളാണ് മുകളിൽ..
കാര്യങ്ങൾ കൃത്യമായി എന്റെ പാർട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ട്.കണ്ട പത്രക്കാരേയും കോൺഗ്രസുകാരേയും അറിയിച്ചിട്ടില്ല.എനിക്കതിന്റെ കാര്യവുമില്ല.ഇതിലും വലിയ കഥകൾ നീയൊക്കെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു.എനിക്ക് നല്ല വിസിബിലിറ്റിയും എൻട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തിൽ തൊടാൻ പോലും നിനക്കൊന്നും കഴിഞ്ഞിട്ടില്ല.
ഇനി പറയാനുള്ളത് മാതൃഭൂമി റിപ്പോർട്ടറോടാണ്..
“ആര്യാടന്റെ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്ക്കോണം.അതിനപ്പുറം നിനക്ക് ഒരു ചുക്കും നിലമ്പൂരിൽ കാട്ടാൻ കഴിയില്ല.
നിന്റെയോ നിന്റെ തന്തയുടെയോ ഒസ്യത്ത് വാങ്ങിയല്ല പി.വി.അൻവർ നിലമ്പൂരിൽ നിന്ന് എം.എൽ.എ ആയത്.മുങ്ങിയത് ഞാനല്ല..നിന്റെ തന്തയാണ്.”
Comments