ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മണ്ണിടിച്ചിൽ. പതിനാല് യാത്രക്കാരുമായി വന്ന ബസ് തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽ നിന്നും രക്ഷപെട്ടത്. ബസ് എത്തിയപ്പോഴേക്കും മണ്ണ് ഇടിഞ്ഞ് റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
യാത്രക്കാർ നോക്കി നിൽക്കെ മരങ്ങൾ സഹിതം റോഡിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ യാത്രക്കാർ ബസ്സിന്റെ ജനാലയിലൂടെയും മറ്റും വെളിയിലേക്ക് ചാടി രക്ഷപെടുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരാഖണ്ഡിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും മണ്ണിടിച്ചിലും ഉണ്ടായിരുന്നു.
#WATCH | Uttarakhand: A bus carrying 14 passengers narrowly escaped a landslide in Nainital on Friday. No casualties have been reported. pic.twitter.com/eyj1pBQmNw
— ANI (@ANI) August 21, 2021
Comments