ശ്രീനഗർ: ജമ്മുകശ്മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ കണ്ടെത്തി. ജമ്മുവിലെ അർണിയ മേഖലയിലാണ് ഡ്രോൺ സാന്നിധ്യം കണ്ടത്. പ്രദേശത്ത് പരിശോധന തുടരുകയാണ്. ബിഎസ്ഫ് വെടിവച്ചതോടെ പാക് അതിർത്തിയിലേക്ക് ഡ്രോൺ കടന്നതായി ബിഎസ്എഫ് അറിയിച്ചു
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ഡ്രോൺ കണ്ടത്. മഞ്ഞയും ചുവപ്പും നിറങ്ങളിൽ വെളിച്ചം മിന്നിമായുന്നത് ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് വെടിവെച്ചതിന് പിന്നാലെ ഡ്രോൺ അപ്രത്യക്ഷമാവുകയായിരുന്നു.
ജമ്മുകശ്മീരിലെ വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം കനത്ത ജാഗ്രതയാണ് സൈന്യം പുലർത്തുന്നത്. ജൂൺ മുതൽ ജമ്മുകശ്മീരിന്റെ വിവിധയിടങ്ങളിൽ ഡ്രോൺ സാന്നിധ്യം വ്യാപകമായി കണ്ടെത്തുന്നുണ്ട്. അതീവ സുരക്ഷയിലാണ് അതിർത്തി പ്രദേശങ്ങൾ.
സൈനിക കേന്ദ്രങ്ങൾക്ക് സമീപമാണ് തുടർച്ചയായി ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തുന്നത്. ജമ്മുകശ്മീരിൽ പ്രാദേശികമായി പോലും ഡ്രോണുകൾ പറത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.
Comments