മലപ്പുറം : വാഹന പരിശോധനയ്ക്കിടെ പോലീസ് മർദ്ദിച്ചതായി പരാതി. മലപ്പുറം കിഴക്കേത്തലയിലാണ് സംഭവം. ലോറി ഡ്രൈവറായ വളാഞ്ചേരി സ്വദേശി ഫൈസലാണ് പരാതി നൽകിയത്.
രേഖകളെല്ലാം ഉണ്ടായിട്ടും പോലീസ് 500 രൂപ പിഴ ആവശ്യപ്പെട്ടന്ന് ഫൈസലിന്റെ പരാതിയിൽ പറയുന്നു. 250 രൂപ അടക്കാമെന്ന് പറഞ്ഞിട്ടും പരിഗണിക്കാതെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. ഫൈസൽ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Comments