ന്യൂഡല്‍ഹി : അടുത്ത നാല് വര്‍ഷം കൊണ്ട് ആറ് കോടിയുടെ ആസ്തികള്‍ വിറ്റഴിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് ധന മന്ത്രി നിർമ്മല സീതാരാമന്. നാഷണല്‍ മോണിറ്റൈസേഷന് പൈപ്പ്ലൈന് പദ്ധതിയുടെ അനാവരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ആസ്തികളുടെ ഉടമസ്ഥാവകാശം സർക്കാരിനാകും . വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്ന ആസ്തികളാണ് വിറ്റഴിക്കുക . 2022 സാമ്പത്തിക വർഷം മുതൽ 2025 സാമ്പത്തിക വർഷം വരെയുള്ള നാല് വർഷത്തെ കാലയളവിൽ 6 ലക്ഷം കോടി രൂപയുടെ മൊത്തം ധനസമ്പാദന സാധ്യതയാണ് കണക്കാക്കുന്നതെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
നാഷണല്‍ മോണിറ്റൈസേഷന് പൈപ്പ്ലൈന്റെ ഭാഗമായി റോഡുകള്‍, റെയില്‍വേ, എയര്‍പോര്‍ട്ട്, ഗ്യാസ് ലൈനുകള്‍ തുടങ്ങിയവയുടെ ഓഹരികളാണ് വിറ്റഴിക്കുക. എന്നാല്‍ ഇവ പൂര്‍ണമായി വിറ്റഴിക്കുകയല്ലെന്നും , മെച്ചപ്പെട്ട രീതിയില്‍ അവയെ ഉപയോഗിക്കാനുള്ള പദ്ധതികളാണ് കേന്ദ്രസർക്കാരിന്റെ പരിഗണനയിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു .
മോണിറ്റൈസേഷന് പൈപ്പ്ലൈന് വഴി സര്‍ക്കാർ നിക്ഷേപത്തേയും പൊതുസ്വത്തിനേയും അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കുകയാണെന്ന് നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് അമിതാബ് കാന്ത് പറഞ്ഞു.
Comments