ശ്രീനർ: കശ്മീരിൽ ലക്ഷ്കർ ഇ ത്വയ്ബയുടെ കമാൻഡർമാരിൽ ഒരാളെയും സഹായിയേയും പോലീസ് വധിച്ചു. അബ്ബാസ് ഷെയ്ഖ്, കൂട്ടാളി സാഖിബ് മൻസൂർ എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്. അലൂചി ബാഗ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്.
അലൂചി മേഖലയിൽ അബ്ബാസ് ഷെയ്ഖും കൂട്ടാളിയും ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് 10 അംഗ സുരക്ഷാ സേന വേഷം മാറി ഇവിടെ എത്തുകയായിരുന്നു. തിരിച്ചടിക്കാനും എന്തെങ്കിലും നാശ നഷ്ടം ഉണ്ടാക്കാനും അവർക്ക് അവസരം നൽകുന്നത് മുൻപ് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ജമ്മുകശ്മീർ പോലീസ് പറഞ്ഞു.
മേഖലയിൽ കൊലപാതകവും അക്രമവും നടത്തുന്നതിന് പുറമെ ചെറുപ്പക്കാരെ ഭീകര സംഘടനയിൽ ചേർക്കാനും ഇരുവരും ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
Comments