ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് പ്രതീക്ഷ നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യുടെ ഗവേഷണ റിപ്പോർട്ട്. 2021-2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിൽ വർദ്ധനവ് പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ടിലുള്ളത്. സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദങ്ങളിൽ ജിഡിപിയിൽ 18.5 ശതമാനം വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ.
വ്യവസായത്തോടനുബന്ധിച്ച പ്രവർത്തനങ്ങൾ,സേവന പ്രവർത്തനങ്ങൾ, ആഗോളസമ്പദ്വ്യവസ്ഥ എന്നിവയുമായി ബന്ധപെട്ട 41ൽ പരം സൂചികകളുടെ അടിസ്ഥാനത്തിലാണ് ഗവേഷണം നടത്തിയത്.
അതേസമയം ആർബിഐ പുറത്തുവിട്ട പ്രാജഷൻ റിപ്പോർട്ടിലുള്ളതിനേക്കാൾ കുറവ് വളർച്ചയാണ് എസ്ബിഐയുടെ റിപ്പോർട്ടിൽ ഉള്ളത്.
ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജിഡിപിയിൽ 21.4 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് പ്രൊജഷൻ റിപ്പോർട്ടിൽ ആർബിഐ വ്യക്തമാക്കുന്നത്.
Comments