അഹമ്മദാബാദ് : അഹമ്മദാബാദ് നഗരത്തിലെ മാലിന്യ സംഭരണ കേന്ദ്രം ഗ്രീൻ(ഹരിത)സോണാക്കി മാറ്റാൻ പദ്ധതികളുമായി അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷൻ.16 ഹെക്ടർ മാലിന്യ സംഭരണ കേന്ദ്രമാണ് വൃത്തിയാക്കി ഗ്രീൻ സോണാക്കി മാറ്റുന്നത്.
മൂന്ന് പതിറ്റാണ്ടായി വിഷമാലിന്യ കേന്ദ്രം ഇവിടെ സ്ഥിതി ചെയ്യുന്നു. ഇനി അത് ഒരു ഗ്രീൻ സോണായി മാറുമെന്ന് അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹിതേഷ് ബാരോട്ട് പറഞ്ഞു.
16 ഹെക്ടർ ഭൂമി വൃത്തിയാക്കിയിട്ടുണ്ട്.100 വർഷം വരെ ആയുസ്സുള്ള വിവിധ തരം മരങ്ങൾ ഇവിടെ നടുന്നുണ്ട്. രണ്ടു മൂന്ന് മാസം കൊണ്ട് ഇത് പൂർണ്ണമായും ഒരു ഹരിത കേന്ദ്രമായി മാറും, ബാരോട്ട് കൂട്ടിചേർത്തു.
Comments