മനാമ:കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലുമായി ചേർന്ന് നടത്തുന്ന സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു.ആഗസ്റ്റ് 22ന് ഉദ്ഘാടനം ചെയ്യപ്പെട്ട ക്യാമ്പ് അഞ്ച് ദിവസം നീണ്ടു നിൽക്കുമെന്നും 26ന് വ്യാഴാഴ്ചയോടു കൂടി സമാപിക്കുമെന്നും കെ.പി.എഫ് പ്രസിഡണ്ട് സുധീർ തിരുനിലത്ത് ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു. ബഹ്റൈൻസ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ജുഫൈറിലെ ഡോക്ടർമാരായ ഇൻ്റർവെൻഷനൽകാർഡിയോളജിസ്റ്റ് ഡോ:ഷെയ്ഖ് സ്വാലഹിൻബക്സ്, എൻഡോ ക്രൈനോളജി&ഡയബറ്റിക് മെഡിസിൻ ഡോ: മെഹർ അൽ ഷാഹീൻ, ഓർത്തോപീഡിക് റീപ്ലേസ്മെൻ്റ് സർജൻ ഡോ: അക്രം അൽ ഹസാനി എന്നിവരുടെ സേവനം തികച്ചും സൗജന്യമാണെന്ന് ബി.എസ്.എച്ച്.സെയിൽസ് ആൻറ് മാർക്കറ്റിംഗ് ഓഫീസർ യതീഷ് കുമാർ എടുത്തു പറഞ്ഞു .മെഡിക്കൽ ക്യാമ്പ് കോഡിനേറ്റർമാരായ ഷാജി.പുതുക്കുടി, അഖിൽ രാജ്, സുജിത് സോമൻ, രജീഷ്.സി.കെ, സുധീഷ് എന്നിവരും ഭാരവാഹികളായ ജമാൽ കുറ്റിക്കാട്ടിൽ, ഫൈസൽ പാട്ടാണ്ടി, അഷ്റഫ്.പി, ഹരീഷ്.പി.കെ, ശശി അക്കരാൽ, രക്ഷാധികാരി ഗോപാലൻ .വി.സി എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. മികച്ച രീതിയിൽ സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പിൽ കാർഡിയാക്, ഡയബറ്റിക്, ഓർത്തോ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ സവിനേഷ്-35059926, പ്രജിത്-39767389 എന്നിവരെ ബന്ധപ്പെട്ട് അവസരം വിനിയോഗിക്കണമെന്ന് ജനറൽ സെക്രട്ടറി ജയേഷ്. വി.കെ അഭ്യർത്ഥിച്ചു.
Comments