മുംബൈ: രാജ്യത്ത് വീണ്ടും വൻ മയക്കുമരുന്നു വേട്ട. നൈജീരിയൻ സ്വദേശിയിൽ നിന്ന് കോടികൾ വില മതിക്കുന്ന കൊക്കെയ്ൻ പിടിച്ചെടുത്തു.
മുംബൈയിലെ ബാന്ദ്ര യൂണിറ്റിലെ ആന്റി നാർക്കോട്ടിക് സെൽ ആണ് ഒരു കിലോയിലധികം വരുന്ന കൊക്കെയ്ൻ നൈജീരിയൻ സ്വദേശിയിൽ നിന്ന് പിടിച്ചെടുത്തത്.ഇന്ത്യൻ വിപണിയിൽ 3.90 കോടി രൂപയോളം വില വരും
അന്ധേരി ബാന്ദ്ര പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കൊക്കെയ്ൻ വിൽപ്പന.വസ്ത്ര വ്യാപാരിയെന്ന് വ്യാജേനയാണ് പ്രതി കൊക്കെയ്ൻ വിറ്റിരുന്നതെന്ന് ആന്റി നാർക്കോട്ടിക്സ് സെൽ ഡിസിപി ദത്ത നാലവാഡെ പറഞ്ഞു.കേസിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനാവില്ലെന്നും ഡിസിപി കൂട്ടിചേർത്തു.
Comments