അബുദാബി ആസ്ഥാനമായുള്ള ബെസ്റ് ഓട്ടോ പാർട്സ് എം.ഡിയും ഇന്ത്യയിലെ പ്രമുഖ വാഹന വിതരണ ശൃംഖലയായ കെ.വി.ആർ ഗ്രൂപ്പിന്റെ ചെയർമാനും ജീവകാരുണ്യ പ്രവർത്തകനുമായ കെ.വി.ആർ കുഞ്ഞിരാമൻ നായർക്ക് കഴിഞ്ഞ ദിവസമാണ് ഗോൾഡൻ വിസ നൽകിയത് .അബുദാബി ഏക്കോണമിക് ഡെവലപ്മെന്റ് റസിഡന്റ് എക്സിക്യൂട്ടീവ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബ്ദുല്ല മുസ്തഫ ഇബ്രാഹിം, സയീദ് ഉബൈദ് അൽ സാബിയിൽ നിന്ന് അദ്ദേഹം പത്ത് വർഷത്തെ ഗോൾഡൻ വിസ കൈപറ്റി . 100 ദശലക്ഷം ഭക്ഷണപ്പൊതികൾ അർഹതപ്പെട്ടവരിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച 100 മില്യൻ മീൽസ് പദ്ധതിയിൽ വലിയ തുക നൽകി ശ്രദ്ധേയനായ വ്യക്തിയാണ് കെ.വി.ആർ കുഞ്ഞിരാമൻ നായർ.കണ്ണൂർ ഇരിണാവ് സ്വദേശിയായ കുഞ്ഞിരാമൻ നായർ ഭാര്യ ഗിരിജാ റാം,മക്കളായ സുജിത് റാം ,സുജോയ് റാം,സുനീത് റാം എന്നിവരോടൊപ്പം 45 വർഷത്തിലേറെയായി അബുദാബിയിലാണ് താമസിച്ച് വരുന്നത്. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കാണ് യു.എ.ഇ. ഗോൾഡൻ വിസ നൽകാറുള്ളത്.കഴിഞ്ഞ ദിവസം മമ്മൂട്ടി , മോഹൻലാൽ എന്നിവർക്ക് ഗോൾഡൻ വിസാ ലഭിച്ചിരുന്നു.
Comments