റാഞ്ചി: ബൈക്ക് റൈഡ് എന്ന പേരിൽ ഒറ്റപ്പെട്ട സ്ഥലത്ത് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. റാഞ്ചി ജില്ലയിൽ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. പ്രായപൂർത്തിയാവാത്ത ഏഴ് ആൺകുട്ടികൾ ചേർന്നാണ് ബലാത്സംഗം ചെയ്തത്. കേസിൽ നാലുപേരെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവർക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു.
പ്രതികളിൽ ഒരാൾ പെൺകുട്ടിയുടെ പരിചയക്കാരനാണ്. മോട്ടോർസൈക്കിളിൽ റൈഡിന് എന്ന് പറഞ്ഞ് പെൺകുട്ടിയെ പരിചയക്കാരൻ വിളിച്ചു കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഈ സ്ഥലത്ത് ബാക്കി ആറു പേർ കാത്തുനിൽക്കുകയായിരുന്നു. ഇവരെ കണ്ടതും പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ബലംപ്രയോഗിച്ച് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പെൺകുട്ടിയെ പീന്നിട് പരിചയക്കാരൻ തന്നെ വീട്ടിൽ കൊണ്ടാക്കി. വീട്ടുകാരോട് കാര്യങ്ങൾ പറഞ്ഞതോടെയാണ് പീഡനം വിവരം പുറത്ത് അറിഞ്ഞത്. നാലു പ്രതികൾക്ക് എതിരെ പോക്സോ വകുപ്പ് ചുമത്തി ജുവനൈൽ ഹോമിലേക്ക് അയച്ചതായി പോലീസ് അറിയിച്ചു.
Comments