ന്യുഡൽഹി: കടുത്ത വേനലിൽ കറുത്ത കോട്ടുകൾ വേണ്ടയെന്ന് അഭിഭാഷകന്റെ ഹർജി.സുപ്രീംകോടതിയിലാണ് ഹർജി നൽകിയത്.
വേനൽക്കാലങ്ങളിൽ അഭിഭാഷകരുടെ കറുത്ത ഗൗണും കോട്ടും ഒഴിവാക്കണമെന്നാണ് ബാർകൗൺസിലേക്ക് നിർദ്ദേശം നൽകണമെന്നുമാണ് ഹർജികാരാനായ ശൈലേന്ദ്ര മണി ത്രിപാഠിയുടെ ഹർജിയിലെ ആവശ്യം.
1961 ലെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ നിയമം പ്രകാരം അഭിഭാഷകരുടെ വേഷം കറുത്ത കോട്ടും വെളുത്ത ഷർട്ടും വെളുത്ത നെക് ബാൻഡുമാണ്. സുപ്രീംകോടതിയിലോ ഹൈകോടതിയിലോ ഹാജരാകുമ്പോൾ കറുത്ത ഗൗൺ നിർബന്ധമാണ്.
Comments