ആലപ്പുഴ : കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. എറണാകുളം സ്വദേശികളായ ബാബു (40), സുനിൽ (40) എന്നിവരാണ് മരിച്ചത്.
പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
ആലപ്പുഴ ബൈപ്പാസിലാണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മിൽട്ടൺ, ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ കാറുകൾ പൂർണമായി തകർന്നു. പോലീസും, അഗ്നിശമന സേനയും ചേർന്ന് കാറുകൾ വെട്ടിപ്പൊളിച്ചാണ് നാല് പേരെയും പുറത്തെടുത്തത്.
Comments