ജയ്പൂർ: രാജസ്ഥാനിൽ നടന്ന വാഹനാപകടത്തിൽ 11 പേർ കൊല്ലപ്പെട്ടു. ബിക്കാനീറിനടുത്ത് നാഗൗറിൽ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ 7 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ബിക്കാനീർ-നാഗൗർ ദേശീയപാതയിലാണ് അപകടം നടന്നതെന്ന് ശ്രീബാലാജി പോലീസ് സ്റ്റേഷൻഓഫീസർ അറിയിച്ചു. എല്ലാവരേയും ബീക്കാനീറിലെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മരണപ്പെട്ടവരുടെ പോസ്റ്റ്മാർട്ടം നടത്തി മൃതദേഹം ഇന്നു തന്നെ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പോലീസ് അറിയിച്ചു.
ദേശീയപാതയിൽ അതിവേഗയിൽ പോയ വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന ക്രൂയിസറിലെ എല്ലാവരും മരണപ്പെട്ടതായാണ് വിവരം. ട്രക്കിൽ യാത്രചെയ്തവർക്കാണ് പരിക്കേറ്റത്.
Comments