ആലപ്പുഴ: രണ്ട് ബോട്ടുകളിലായി 12 തീവ്രവാദികൾ ആലപ്പുഴയിൽ എത്തിയതായി കർണാടക ഇന്റലിജൻസ് റിപ്പോർട്ട്. പാകിസ്താനിലേക്ക് പോവുകയാണ് ഇവരുടെ ലക്ഷ്യം. കടൽമാർഗ്ഗം ആലപ്പുഴയിൽ എത്തിയതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ കേരള, കർണാടക, തീരദേശ അതിർത്തികളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധന ശക്തമാക്കാൻ പോലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ദക്ഷിണ കന്നഡ, ഉടുപ്പി എന്നിവിടങ്ങളിലെ തീരദേശങ്ങളും ജാഗ്രത പാലിക്കണം. തീരദേശത്ത് മീൻ പിടിക്കാൻ പോകുന്ന മത്സ്യബന്ധന തൊഴിലാളികളോട് സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. മംഗളൂരു ഉൾപ്പെടെ കർണാടകയുടെ പടിഞ്ഞാറൻ തീരത്തും ജാഗ്രത പാലിക്കണമെന്ന് ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകി.
Comments