ന്യൂഡൽഹി: അഫ്ഗാനിലെ രാഷ്ട്രീയ സംവിധാനം ഇറാനിയൻ മാതൃകയിൽ ഏർപ്പെടുത്താൻ താലിബാൻ ഒരുങ്ങുന്നതായി സൂചന. കാണ്ഡഹാറിൽ താലിബാൻ ഉന്നതരുമായി നടക്കുന്ന ചർച്ചയിൽ ഇക്കാര്യം തീരുമാനമാകുമെന്നാണ് വിവരം. ഒരാഴ്ചക്കുള്ളിൽ പുതിയ താലിബാൻ സർക്കാരിന്റെ ഒദ്യോഗിക പ്രഖ്യാപനവും ഉണ്ടായേക്കും.
താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസാദയുടെ കീഴിലായിരിക്കും കൗൺസിൽ രൂപീകരിക്കുക. കൗൺസിലിൽ 72 അംഗങ്ങളെ വരെ ഉൾപ്പെടുത്തിയേക്കാം. അഫ്ഗാന്റെ പരമ്പരാഗത തലസ്ഥാനമെന്ന നിലയിൽ കാണ്ഡഹാറിൽ തന്നെയായിരിക്കും ഭീകരരുടെ നേതാവായ ഹിബത്തുള്ള അഖുൻസാദ തുടരുകയെന്ന സൂചനയും താലിബാൻ നൽകുന്നുണ്ട്.
അതേസമയം ഭരണനിർവഹണം പൂർണമായും താലിബാൻ നിശ്ചയിക്കുന്ന പ്രധാനമന്ത്രിയുടെ കൈകളിലാകും. മന്ത്രിമാരുടെ പ്രവർത്തനവും പ്രധാനമന്ത്രിയുടെ കീഴിലാകും. അബ്ദുൾ ഗാനി ബരാദർ, മകൻ മുല്ല ഒമർ എന്നിവരിലൊരാൾ പ്രധാനമന്ത്രി പദത്തിലെത്തുമെന്നാണ് സൂചന. 1996ൽ ഇസ്ലാമിക് സ്റ്റേറ്റ്സ് ഓഫ് അഫ്ഗാനിസ്താൻ സ്ഥാപിച്ചയാളാണ് മുല്ല ഒമർ. അതിനിടെ അഫ്ഗാൻ പ്രസിഡന്റായിരുന്ന മുഹമ്മദ് ദൗത് ഖാനിന്റെ നേതൃത്വത്തിൽ രൂപീകരിച്ച രാജ്യത്തെ 1964/65 ഭരണഘടനയെ പുനർനിർമിക്കാനുള്ള താലിബാൻ നീക്കവും ശക്തമാകുന്നുണ്ട്.
Comments