ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,965 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,28,10,845 ആയി. രാജ്യത്തെ പ്രതിദിന രോഗികളിൽ പകുതിയിലേറെയും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 30,203 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 33,964 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,19,93,644 പേർ ഇതുവരെ രോഗമുക്തി നേടി. 3,78,181 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
അതിനിടെ രാജ്യത്ത് വാക്സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്ത് 65,41,13,508 പേർ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം ഒരു കോടിയിലധികം പേരാണ് വാക്സിൻ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 460 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊറോണ മരണം 4,39,020 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 16,06,785 സാമ്പിളുകളാണ് രാജ്യത്ത് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ പിരിശോധിച്ചത്. ഇതോടെ രാജ്യത്ത് ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 52,31,84,293 ആയി ഉയർന്നു.
Comments