വാഷിങ്ടൺ: അമേരിക്കയുടെ നാവികസേന ഹെലികോപ്റ്റർ സമുദ്രത്തിലേക്ക് തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരാളെ രക്ഷപ്പെടുത്തി. മറ്റ് അഞ്ച് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. സാൻഡിയാഗോ സമുദ്ര തീരത്ത് ചൊവ്വാഴ്ചയായിരുന്നു അപകടം.
യുഎസ്എസ് എബ്രഹാം ലിങ്കൺ എയർക്രാഫ്റ്റിന്റെ എംച്ച്-60എസ് ഹെലികോപ്റ്ററാണ് തകർന്ന് വീണത്. സാൻഡിയാഗോയിൽ നിന്ന് 60 നോട്ടിക്കൽ മൈലുകൾ നീങ്ങി പതിവ് പറക്കലിനിടെയാണ് സംഭവം.
വിവിധ തീരദേശ സേനകളുടെയും നാവിക ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽ നിന്നും രക്ഷപ്പെടുത്തിയ ആളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ നാവികസേന പുറത്തുവിട്ടിട്ടില്ല.
Comments