ഐവറി ;ടെലിവിഷൻ പരിപാടിക്കിടെ ബലാത്സംഗം അനുകരിക്കാൻ ആവശ്യപ്പെട്ട് ടെലിവിഷൻ അവതാരകൻ.ബലാത്സംഗക്കേസ് പ്രതിയോടാണ് ബലാത്സംഗ രംഗം പുനരാവിഷ്‌ക്കരിക്കാൻ ആവശ്യപ്പെട്ടത്. ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ ടെലിവിഷൻ അവതാരകനാണ് വിവാദമായ ആവശ്യം ഉന്നയിച്ചത്.
സംഭവത്തിൽ പ്രതിഷേധിച്ച് നിരവധിയാളുകൾ രംഗത്ത് വന്നിട്ടുണ്ട്. അവതാരകനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവിശ്യപ്പെട്ട് 30,000ത്തിലധികം പരാതികളാണ് അധികൃതർക്ക് ലഭിച്ചത്.
ഇതിനേ തുടർന്ന് പരിപാടിയുടെ അവതാരകനായ യിവ്‌സ് ഡി എബല്ലെയെ ചാനൽ സസ്‌പെൻഡ് ചെയ്തു.ബലാത്സംഗത്തിന് ഇരയായവരെ അപമാനിക്കുന്ന തരത്തിൽ നിരവധി ചോദ്യങ്ങളും പരാമർശവും അവതാരകന്റെ ഭാഗത്ത് നിന്നുണ്ടായതായും ആരോപണം ഉയരുന്നുണ്ട്. പരാതികളെ തുടർന്ന് പരിപാടിയുടെ പ്രക്ഷേപണം നിർത്തിവെച്ചു.
ലോകവ്യാപക പ്രതിഷേധത്തെ തുടർന്ന് ചാനൽ അവതാരകൻ സമൂഹ മാദ്ധ്യമങ്ങളിലൂടെ ജനങ്ങളോട് ക്ഷമാപണം നടത്തി.
Comments