കൊളംബോ : 2007 ൽ കൊല്ലം പരവൂരിൽ നടന്ന നാട്ടാന പ്രസവം ഏറെ വാർത്തയായിരുന്നു . എന്നാൽ ഇന്ന് ശ്രീലങ്കയിലെ സുരംഗി എന്ന ആനയുടെ പ്രസവമാണ് മാദ്ധ്യമങ്ങളിൽ ഇടം നേടുന്നത് . 80 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ശ്രീലങ്കയിൽ ഒരു ആന ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് .
ശ്രീലങ്കയിലെ പിന്നവാല ആന അനാഥാലയത്തിലെ 25 വയസുള്ള സുരംഗിക്കാണ് കൊമ്പനാനകൾ ജനിച്ചത് . അവരുടെ പിതാവ്, 17-കാരനായ പാണ്ഡുവും ഈ അനാഥാലയത്തിലുണ്ട് . ആനക്കുട്ടികൾ അമ്മയ്ക്ക് ചുറ്റും നിന്ന് ഇലകൾ തിന്നു ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തു വിട്ടു.
ആന ചികിത്സാ വിദഗ്ദ്ധനായ ജയന്ത ജയവർധനയുടെ അഭിപ്രായത്തിൽ, 1941 ന് ശേഷം ശ്രീലങ്കയിൽ ജനിച്ച ആദ്യത്തെ ഇരട്ട ആനകളാണിവർ. 1975-ൽ സ്ഥാപിച്ച അനാഥാലയത്തിൽ 81 ആനകളുണ്ട് . ശ്രീലങ്കയിൽ ഏകദേശം 7500 കാട്ടാനകളാണുള്ളത് .
Comments