ന്യൂഡൽഹി: വാക്സിൻ ലഭ്യതയെക്കുറിച്ച് അറിയാൻ ഇനി ഗൂഗിളിന്റെ സഹായം. സെർച്ച്, മാപ്സ്, അസിസ്റ്റന്റ് എന്നീ മൂന്ന് സംവിധാനങ്ങൾ വഴിയാണ് ഇനി അറിയുക. 13,000 ലൊക്കേഷനുകളിലേക്കുള്ള വാക്സിൻ ലഭ്യത, അപ്പോയിന്റ്മെന്റ് എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് ഗൂഗിൾ അറിയിച്ചു.
കോവിൻ അപ്പുകളിൽ നിന്നുള്ള തത്സമയ ഡാറ്റയാണ് വിവരങ്ങൾ നൽകുന്നത്. കൂടാതെ ഓരോ കേന്ദ്രത്തിലും അപ്പോയിന്റ്മെന്റ് സ്ലോട്ടുകളുടെ ലഭ്യത, വാക്സിനുകളുടെയും ഡോസുകളുടെയും എണ്ണം,വിലനിർണ്ണയം ,ലിങ്ക് എന്നിവയും ബുക്കിംഗിനായി കോവിൻ വെബ്സൈറ്റും എല്ലാം ഇനി ഗൂഗിളിൽ ലഭ്യമാക്കും. ഉപയോക്താക്കൾ അവരുടെ അടുത്തുള്ള വാക്സിൻ സെന്ററുകൾ അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക മേഖലയിൽ സെർച്ച ചെയ്യുമ്പോൾ വിവരങ്ങൾ സ്വയമേവ ദൃശ്യമാകും. ഗൂഗിൾ സെർച്ച്, മാപ്സ്, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയിലുടനീളം ഇംഗ്ലീഷിന് പുറമേ, ഹിന്ദി, ബംഗാളി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഗുജറാത്തി, മറാത്തി എന്നി എട്ട് ഇന്ത്യൻ ഭാഷകളിലും ഉപയോക്താക്കൾക്ക് സെർച്ച് ചെയ്യാൻ സാധിക്കും. ഇന്ത്യയിലെ എല്ലാ വാക്സിനേഷൻ സെന്ററുകളിലേക്കും ഈ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് കോവിൻ ടീമുമായി അടുത്ത പങ്കാളിത്തം തുടരുമെന്നും ഗൂഗിൾ അറിയിച്ചു.
ഈ വർഷം മാർച്ചിൽ, ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് കൊറോണ വാക്സിനേഷൻ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഗൂഗിൽ നൽകിതുടങ്ങിയിരുന്നു. ഞങ്ങളുടെ പ്ലാറ്റ്ഫോമുകളിലുടനീളം ആധികാരികവും സമയബന്ധിതവുമായ വിവരങ്ങൾ കണ്ടെത്താനും പങ്കിടാനും ഞങ്ങൾ പ്രതിബദ്ധരാണെന്നും ഗൂഗിൾ സെർച്ച് ഡയറക്ടർ ഹേമ ബുദരാജു പറഞ്ഞു.
Comments