പുതുച്ചേരി: സർക്കാർ ജിവനക്കാർക്ക് മിനിമം വേതനം പ്രഖ്യാപിച്ചു പുതുച്ചേരി സർക്കാർ. മുഖ്യമന്ത്രി രംഗസ്വാമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിയമസഭയോഗത്തിനിടെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.
സർക്കാർ ജിവനക്കാരുടെ വേതനത്തോടൊപ്പം രക്തസാക്ഷികൾക്ക് പെൻഷൻ വർദ്ധിപ്പിക്കുകയും ചെയ്തു. സർക്കാർ ജീവനക്കാർക്ക് പ്രതിമാസം 10,000 രൂപയെങ്കിലും മിനിമം വേതനം നൽകപ്പെടുമെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്. രക്തസാക്ഷികളുടെ പെൻഷൻ ഇപ്പോൾ 9,000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുച്ചേരി പിന്നോക്ക വികസന കോർപ്പറേഷന് ലഭിച്ച എല്ലാ വിദ്യാഭ്യാസ വായ്പകളും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Comments