ന്യൂഡൽഹി; അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ പ്രവർത്തകനായതാണ് എന്റെ ജീവിതത്തിലേക്ക് മാറ്റം കടന്നുവന്നതിന് കാരണമെന്ന് കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. സംഘടനയിൽ നിന്ന് നേടിയ അനുഭവങ്ങൾ കൊണ്ടാണ് എന്നെപോലെയുള്ള ഒരു സാധാരണവ്യക്തി ഇന്ന് ഇങ്ങനെ ഒരു സ്ഥാനത്തെത്തിയതെന്നും നിധിൻ ഗഡ്കരി പറഞ്ഞു.
അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ശില്പിയായ യശ്വന്ത റാവു കേൽക്കറുമായുള്ള ബന്ധം തന്റെ ജീവിതത്തിന്റെ ദിശമാറ്റി. ജീവിതത്തിലെ സകല മേഖലകളിലെയും മാനേജ്മെൻറ് പഠിപ്പിച്ചത് അദ്ദേഹമായിരുന്നു. അഖില ഭാരതിയ വിദ്യാർത്ഥി പരിഷത്തിന്റെ മുൻ ദേശീയ പ്രസിഡന്റ് രാജ് കുമാർ ഭാട്ടിയയുടെ പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി .
യശ്വന്ത റാവുവിന്റെ ചിന്തകൾ സമാഹരിച്ചാണ് ഈ പുസ്തകം രചിച്ചത് എന്നത് വളരെ സന്തോഷമായ കാര്യമാണെന്നും നിധിൻ ഗഡ്കരി പറഞ്ഞു. വിദ്യാർത്ഥി പരിഷത്തിൽ യശ്വന്ത് റാവുവിനോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിൽ വന്ന എല്ലാ നല്ല മാറ്റങ്ങളും ആരംഭിക്കുന്നതും അവിടെ നിന്നാണ് , അദ്ദേഹം വ്യക്തമാക്കി
Comments