തിരുവന്തപുരം:സംസ്ഥാനത്ത് ഇനി യാത്രരേഖകൾ ഉണ്ടെങ്കിൽ റിസോർട്ടുകളിലേക്കും ഹോട്ടലുകളിലേക്കും യാത്ര ചെയ്യാമെന്ന് ടൂറിസം വകുപ്പ്. മതിയായ രേഖകളുണ്ടെങ്കിൽ സമ്പൂർണ ലോക്ഡൗൺ ദിവസമായ ഞായറാഴ്ചകളിലും റിസോർട്ടുകളിലേക്കും ഹോട്ടലുകളിലേക്കും മറ്റും പോകാമെന്നാണ് ടൂറിസം വകുപ്പ് നൽകുന്ന വിശദീകരണം.എന്നാൽ ഹോട്ടലുകളിൽ ചെന്ന ശേഷം പുറത്തിറങ്ങി നടക്കാൻ അനുവാദമില്ല.
കൊറോണവ്യാപനം മൂലം മാസങ്ങളായി റിസോർട്ടുകളും ടൂറിസ്റ്റ് ഹോമുകളുമെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. അടുത്തിടെയാണ് ഇളവുകൾ നൽകിയത്. കർശന നിയന്ത്രണത്തിലാണ് സംസ്ഥാനത്തെ ടൂറിസ്റ്റ് ഹോമുകൾ പ്രവർത്തിപ്പിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് കൊറോണ പ്രതിദിന കണക്കുകളും മരണങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരം ഇളവുകൾ നൽകുന്നത് പ്രായോഗികമാണോ എന്ന സംശയത്തിലാണ് ആളുകൾ.സംസ്ഥാനത്ത് നിരവധി നിയന്ത്രണങ്ങൾ നിലനിൽക്കെ ഇത്തരം ഇളവുകൾ പ്രഖ്യാപിക്കേണ്ട ആവശ്യകതയും സാധാരണ ജനങ്ങൾക്കിടയിൽ ചർച്ചയാവുകയാണ്
Comments