തിരുവനന്തപുരം : 42-)0 വിവാഹ വാർഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും . വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പിണറായി ഫേസ്ബുക്കിൽ പങ്ക് വച്ചിട്ടുണ്ട് . ‘ ഒരുമിച്ചുള്ള 42 വർഷങ്ങൾ ‘ എന്ന കുറിപ്പോടെയാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത് .
‘ 1979 സെപ്റ്റംബർ 2 നായിരുന്നു ഇവരുടെ വിവാഹം. പിണറായി വിജയനും തൈക്കണ്ടിയിൽ ആണ്ടി മാസ്റ്ററുടെ (ഒഞ്ചിയം) മകൾ കുമാരി ടി. കമലയും തമ്മിലുള്ള വിവാഹം 1979 സെപ്റ്റംബർ രണ്ടാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് തലശേരി ടൗൺഹാളിൽ വെച്ച് നടത്തുന്നു ‘ എന്നതായിരുന്നു ക്ഷണക്കത്തിന്റെ ഉള്ളടക്കം . അന്നത്തെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെ പേരിലാണ് വിവാഹ ക്ഷണക്കത്ത് അച്ചടിച്ചത് . പിണറായി വിജയൻ കൂത്തുപറമ്പ് എംഎൽഎയും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരിക്കെയാണ് കമലയെ വിവാഹം ചെയ്യുന്നത്.
Comments