ജയ്പൂർ: ജനിതക വ്യതിയാനം പല ജീവികളുടെ വൈകല്യങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാൽ ചില ജീവജാലങ്ങൾക്ക് അതൊരു വിചിത്ര സംഭവമാണ്. ഇപ്പോഴിതാ അത്തരത്തിലൊരു കുട്ടിയെയാണ് രാജസ്ഥാനിലെ ധോൽപൂർ ജില്ലയിൽ എരുമ ജന്മം നൽകിയത്. ഈ എരുമക്കുഞ്ഞിന്റെ ജനനവാർത്ത നാടെങ്ങും പരന്നിരിക്കുകെയാണ്. ഈ വാർത്ത അറിഞ്ഞത്തോടെ സമീപദേശത്തുളള നിരവധി ആളുകളാണ് കൗതുകമായി എരുമക്കുഞ്ഞിനെ കാണാനെത്തിയത്.
രണ്ട് തല, രണ്ട് വായ, രണ്ട് കഴുത്ത്, നാല് കണ്ണുകൾ, നാല് ചെവി എന്നിങ്ങനെയാണ് എരുമക്കുട്ടിക്കുള്ളത്. എരുമക്കുട്ടി ആരോഗ്യത്തോടുകൂടി ഇരിക്കുന്നുണ്ടെന്ന് ഉടമ പറഞ്ഞു. രണ്ട് വായ ഉപയോഗിച്ചാണ് പാല് കുടിക്കുന്നത്. പാൽക്കുപ്പിയിലാണ് പാലും വെള്ളവും നൽകുന്നത്. എരുമക്കുട്ടിയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൾ വൈറലാണ്.
Comments