ബെയ്ജിംഗ് : ഭീകരത നിയന്ത്രിക്കാൻ ഉയിഗുർ മുസ്ലീങ്ങൾക്കിടയിൽ ജനന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ചൈന . ഉയിഗുർ മുസ്ലീങ്ങൾക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ശബ്ദമുയർത്തുന്നതിനിടയ്‌ക്കാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ചൈനയുടെ തീരുമാനം .
ഔദ്യോഗിക ചൈനീസ് രേഖകളുടെയും അക്കാദമിക് ചർച്ചകളുടെയും അടിസ്ഥാനത്തിൽ ജർമ്മൻ ഗവേഷകനായ അഡ്രിയാൻ സെൻസ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് പുതിയ നിയന്ത്രണങ്ങളെ കുറിച്ച് പരാമർശിക്കുന്നത് . സെൻട്രൽ ഏഷ്യൻ സർവേയിൽ പ്രസിദ്ധീകരിച്ച ‘ ഉയിഗുർ വംശത്തിന്റെ ആധിപത്യം അവസാനിപ്പിക്കുക ‘ എന്ന റിപ്പോർട്ടിൽ തെക്കൻ സിൻജിയാങ്ങിലെ ജനസംഖ്യാ ഒപ്റ്റിമൈസേഷൻ തന്ത്രം വംശഹത്യയ്‌ക്ക് തുല്യമാണെന്നാണ് വിവരിക്കുന്നത് . മാത്രമല്ല കൂടാതെ, ഉയിഗുറുകളിൽ കർശനമായ ജനന നിയന്ത്രണങ്ങളും ചൈന ഏർപ്പെടുത്തിയിട്ടുണ്ട്.
പോപ്പുലേഷൻ ഒപ്റ്റിമൈസ് സ്ട്രാറ്റജി നടപ്പാക്കുന്നതിലൂടെ മാത്രമേ സിൻജിയാങ് മേഖലയിലെ ഉയിഗുർ ജനസംഖ്യ നിയന്ത്രിക്കാനാകൂവെന്നാണ് സിൻജിയാങ് മേഖലയിലെ ചൈനീസ് അക്കാദമിക് വിദഗ്ധരും രാഷ്‌ട്രീയക്കാരും വിശ്വസിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു . സിൻജിയാങ്ങിലെ ജനസംഖ്യഘടന തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളും ചൈനീസ് സർക്കാർ നടത്തുന്നുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്ന് ഹാൻ വംശജരെ കുട്ടത്തോടെ സിൻജിയാങ്ങിൽ കൊണ്ടുവന്ന് പാർപ്പിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ദശകങ്ങളായി നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ സിൻജിയാങ്ങിലെ ഹാൻ ജനസംഖ്യ വർധിപ്പിക്കാനും ചൈനീസ് ഭരണകൂടത്തിനായി.
Comments