വാഷിങ്ടൺ: ഇഡാ ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ അമേരിക്കയിൽ 9 മരണം സ്ഥീതികരിച്ചു. മരിച്ചവരിൽ രണ്ട് വയസുകാരനും ഉൾപ്പെടുന്നു. ഇതെ തൂടർന്ന് സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ലൂസിയാന സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസ്സം നേരിട്ടിരുന്നു. ഐഡ ചുഴലിക്കാറ്റിനെത്തുടർന്ന് കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ രക്ഷിക്കാനും ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നുമായി ആയിരക്കണക്കിന് നാഷണൽ ഗാർഡ് സൈനികരെ യുഎസ് വിന്യസിച്ചിരുന്നു . 11 സംസ്ഥാനങ്ങളിൽ നിന്നായി 5,400 ലധികം ഗാർഡുകളാണ് ലൂസിയാനയിലുണ്ടായിരുന്നത്.ഇതോടൊപ്പം 36 വിമാനങ്ങൾ, 74 ബോട്ടുകൾ, 198 ഹൈ-വാട്ടർ വാഹനങ്ങൾ, ജനറേറ്ററുകൾ, എന്നിവയും രക്ഷപ്രവർത്തനായി സജ്ജികരിച്ചതായി നാഷണൽ ഗാർഡ് ബ്യൂറോ ജനറൽ ഡാനിയൽ ഹൊക്കാൻസൺ പറഞ്ഞു.
Comments