മോസ്‌കോ: സൗന്ദര്യം കൂട്ടാൻ 5 ലക്ഷം രൂപ ചെലവാക്കി സർജറി നടത്തിയ റഷ്യൻ യുവതിക്ക് ദാരുണ്യാന്ത്യം. സോഷ്യൽ മീഡിയ താരമായ മറീന ലെബദേവ എന്ന യുവതിയാണ് മൂക്കിന് ശസ്ത്രക്രിയ നടത്തി മരണത്തിന് കീഴടങ്ങിയത്.
ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയതോടെ യുവതിക്ക് അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആംബുലൻസ് എത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ റഷ്യയിലെ പ്രമുഖ ക്ലിനിക്ക് അധികൃതർക്കെതിരെ പോലീസ് കേസെടുത്തു. ലെബദേവയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Comments