തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ പ്രതിരോധ സാഹചര്യം വിലയിരുത്താൻ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. വൈകിട്ട് നാലിനാണ് യോഗം. സംസ്ഥാനത്തെ രോഗവ്യാപനം ഗുരുതരമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് യോഗം വിളിച്ചു ചേർത്തത്.
സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം ഒരു കുറവുമില്ലാതെ ഉയർന്നു തന്നെ തുടരുകയാണ്. ചികിത്സയിലിരിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തി നാൽപതിനായിരം കടന്നു. മരണ സംഖ്യ 21,000 കടന്നു. 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കർശന നിയന്ത്രണവുമുണ്ട്. എന്നിട്ടും രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചിരിക്കുന്നത്.
യോഗത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ്, തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രി എം വി ഗോവിന്ദൻ, റവന്യു മന്ത്രി കെ രാജൻ എന്നിവരും പങ്കെടുക്കും. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തിൽ ചെയ്യേണ്ട കാര്യങ്ങളാകും യോഗം ചർച്ച ചെയ്യുക.
Comments