കാബൂൾ: അഫ്ഗാനിസ്താനിൽ പുതിയ സർക്കാർ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടായേക്കും. അധികാരം പിടിച്ചെടുത്ത് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് താലിബാൻ സർക്കാർ രൂപീകരണത്തിന് ഒരുങ്ങുന്നത്. ഇന്ന് രാത്രി സർക്കാർ രൂപീകരിക്കുമെന്നാണ് സൂചന. അവാസന യുഎസ് സൈനികനും അഫ്ഗാൻ വിട്ടതോടെ രാജ്യത്ത് സർക്കാർ രൂപീകരണ ചർച്ചകൾ വേഗത്തിലാക്കിയിരുന്നു.
ഇറാൻ മോഡൽ ഭരണമാണ് അഫ്ഗാനിൽ താലിബാൻ നടപ്പിൽ വരുത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മതനേതാവ് തലവനായും അയാളുടെ കീഴിൽ പ്രധാനമന്ത്രിയോ പ്രസിഡന്റോ ഭരിക്കുമെന്നതുമാണ് ഈ രീതി. ഇത്തരത്തിൽ താലിബാൻ തലവന്മാരിൽ മൂന്നാമനായ ഹിബത്തുല്ല അഖുൻസാദ അഫ്ഗാനിലെ താലിബാൻ ഭകണകൂടത്തിന്റെ തലവനാകുമെന്നാണ് സൂചന.
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും പൂർത്തിയായതായി മുതിർന്ന താലിബാൻ നേതാവ് അനസ് ഹഖാനി പറഞ്ഞിരുന്നു. പുതിയ സർക്കാർ ഉണ്ടാക്കുന്നതു സംബന്ധിച്ചു താലിബാനും അഫ്ഗാനിസ്താനിലെ മറ്റു നേതാക്കളും തമ്മിൽ ധാരണയിലെത്തിയതായാണ് റിപ്പോർട്ട്.
Comments