കൊച്ചി: കൊറോണ വാക്സിൻ നൽകുന്ന ഇടവേളകളിൽ ഇളവുകൾ നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ. കേരള ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്.
കോവിഷീൽഡ് ആദ്യ ഡോസ് എടുത്തതിന് ശേഷമുളള 84 ദിവസത്തെ ഇടവേള കുറയ്ക്കണമെന്ന് കിറ്റെക്സ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിക്കുന്നതിടെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കൂടുതൽ വിലയിരുത്തലുകൾക്ക് ശേഷം ഇടവേളകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
വിദേശത്ത് പോകുന്ന വിദ്യാർത്ഥികൾ, തൊഴിലാളികൾ, കായിക താരങ്ങൾ എന്നിവർക്ക് മാത്രമാണ് ഇതിൽ ഇളവ് നൽകുന്നതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. 45 വയസിന് മുകളിൽ പ്രായമായവരിൽ കോവിഷിൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കാനായി കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
Comments